LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പന്തും വിഹാരിയും അശ്വിനും ചെറുത്തു; സിഡ്നി ടെസ്റ്റ് സമനിലയിൽ

സിഡ്നി ടെസ്റ്റ് സമനിലയിൽ. അഞ്ചാം ദിനത്തിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എടുത്തതോടെയാണ് മത്സരം സമനിലയിലായത്. ഒരു ഓവർ ബാക്കി നിൽക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിച്ചു. ഇന്ത്യൻ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റ ആക്രമണവും ഹനുമ വിഹാരിയുടെയും ആർ അശ്വിന്റെയും ചെറുത്തു നിൽപ്പുമാണ് മത്സരത്തിൽ  നിർണായകമായത്. 42 വർഷത്തിന് ശേഷമാണ് 131 ഓവറുകൾ നേരിട്ട് ഒരു ടീം സമനില നേടുന്നത്. നാലാം ഇന്നിം​ഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസിന് ഡിക്ലയർ ചെയ്ത ഓസീസ് 407 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പിൽ വെച്ചത്.

അഞ്ചാം ദിവസം തുടക്കത്തിലെ ഇന്ത്യക്ക് ക്യാപ്റ്റൻ അജിങ്ക്യ രഹാനയെ നഷ്ടമായി. അഞ്ചാമനായി ഇറങ്ങിയ റിഷഭ് പന്തിന്റെ ബാറ്റിം​ഗാണ് ഇന്ത്യയെ പൊരുതാൻ പ്രേരിപ്പിച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് ഓസീസ് നിരയിൽ ആശങ്ക സൃഷ്ടിച്ചു. സെഞ്ചറിക്ക് 3 റൺസ് അകലെ വെച്ച് പന്തിന്റെ പോരാട്ടം അവസാനിച്ചു. 12 ഫോറുകളും 3 സിക്സറുകളും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിം​ഗ്സ്. സ്കോർ 250 ൽ നിൽക്കെ പന്ത് പുറത്തായി. സ്കോർ 272 ചേതേശ്വർ പുജാരയെയും നഷ്ടമായി. 205 പന്തിൽ നിന്ന് 77 റൺസായിരുന്നു പുജാരയുടെ സമ്പാദ്യം. പരാജയം ഒഴിവാക്കാൻ 44 ഓവറുകൾ കൂടി ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു. തുടർന്നെത്തിയ ഹനുമ വിഹാരിയും അശ്വിനും ഒരു പഴുതും കൂടാതെ ഓസീസ് ബൗളിം​ഗിനെ പ്രതിരോധിച്ചു. ആറാം വിക്കറ്റിൽ  ഇരുവരും 259 പന്തുകളാണ് നേരിട്ട് 62 റൺസുകൾ നേടി. വിഹാരി 161 പന്ത് നേരിട്ട് 23 റൺസ് നേടി. അശ്വിൻ  128 പന്തുകളിൽ നിന്ന് 39 റൺസ് നേടി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബാറ്റിം​ഗ് ദുഷ്കരമായ പിച്ചിൽ ക്യാപ്റ്റൻ രഹാനെ ഒഴികെയുള്ള ബാറ്റ്സ്മാൻമാർ മികച്ച പ്രകടനമാണ് നാലാം ഇന്നിം​ഗ്സിൽ കാഴ്ച വെച്ചത്. ആദ്യ വിക്കറ്റിൽ ശുഭ്മാൻ ​ഗില്ലും, രോഹിത് ശർമയും 71 റൺസാണ് കൂട്ടിച്ചേർത്തത്. രോ​ഹിത് 52 ഉം ​ഗിൽ 31 ഉം റൺസ് നേടി.ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 338 റൺസ് നേടിയപ്പോൾ ഇന്ത്യ 244 റൺസിന് പുറത്തായി. ഓരോ മത്സരങ്ങൾ ജയിച്ച് പരമ്പര സമനിലയിലാണ്.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More