LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുംറക്കും പരിക്ക്; ബ്രിസ്ബേനിൽ 11 പേരെ തികക്കാനാകാതെ ഇന്ത്യ

ഓസ്ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് ബ്രിസ്ബേനിൽ നടക്കാനിരിക്കെ കളിക്കാരുടെ പരിക്കിൽ വലഞ്ഞ് ഇന്ത്യ. പേസർ ജസ്പ്രീത് ബുംറയും മായങ്ക് അ​ഗർവാളുമാണ് ഏറ്റവും ഒടുവിൽ പരുക്കേറ്റവരുടെ പട്ടികയിൽ എത്തിയത്. ബുറക്ക് അടിവയറ്റിലാണ് പരിക്കേറ്റത്. പന്ത് കൊണ്ടാണ് മായങ്കിന് പരിക്കേറ്റത്. മായങ്കിന്റെ പരുക്ക് ​ഗുരുതരമല്ലെന്നാണ് സ്കാനിം​ഗ് റിപ്പോർട്ട്. 

സിഡ്നിയിൽ പരാജയം ഒഴിവാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഹനുമ വിഹാരി അടുത്ത ടെസ്റ്റിൽ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പരിക്ക് ഭേദമായാൽ മായങ്കിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടതിനെ തുടർന്ന് മായങ്കിനെ സിഡ്നിയിൽ കളിപ്പിച്ചിരുന്നില്ല. പരിക്ക് മാറി ഓസ്ട്രേലിയയിൽ എത്തിയ വൈസ് ക്യാപ്റ്റൻ രോഹിതിനെയാണ് ഓപ്പണറായി കളിപ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബുറയുടെ പരുക്കാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ  വലക്കുന്നത്. ഓസീസ് പിച്ചുകളിൽ ബുറയുടെ നിലവാരത്തിലുള്ള ബൗളറുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. പരുക്കേറ്റതിനെ തുടർന്ന് മുഹമ്മദ് ഷമി അവസാന ടെസ്റ്റിൽ കളിച്ചിരുന്നില്ല. ഇതോടെ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നീ തുടക്കക്കാർ പേസ് ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വരും. സിഡ്സിനിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജ പരുക്കേറ്റ് നേരത്തെ പിന്മാറിയിരുന്നു. ജഡേജക്ക് 5 ആഴ്ച വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഉമേഷ് യാദവ്, കെഎൽ രാഹുൽ എന്നിവരും പരുക്കിന്റെ പിടിയിലാണ്.

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More