LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 36,400 രൂപയായി

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 4,550 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി വിലയില്‍ ഇടിവാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങളുണ്ടായിരുന്നു. ജനുവരി 1ന് പവന് 29,000 രൂപയായിരുന്ന വില 8 മാസംകൊണ്ട് 13,000 രൂപ ഉയർന്ന് 42,000 രൂപയിലെത്തി. കോവിഡ് മഹാമാരി ആഗോള വിപണികളിലുണ്ടാക്കിയ അനിശ്ചിതത്വമാണ് സ്വർണത്തെ നിക്ഷേപകരുടെ സ്വർഗമാക്കി മാറ്റിയത്. എന്നാല്‍ കൊവിഡ്‌ വാക്സിന്‍ വന്നതും, യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിച്ചു. വെള്ളിയുടെ വിലയും കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയായിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇനി സ്വീകരിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളെല്ലാം സ്വർണവിപണിയെ സ്വാധീനിക്കും. ബൈഡൻ സ്വർണവില കുറയ്ക്കുമെന്നും ട്രംപ് വില കൂട്ടുമെന്നുമുള്ള പ്രവചനം തിരഞ്ഞെടുപ്പിനു മുൻപേയുണ്ടായിരുന്നു. 

Contact the author

Business Desk

Recent Posts

National Desk 2 years ago
Business

ഐ ടി ജോലി ഉപേക്ഷിച്ച് കഴുതപ്പാല്‍ വില്‍ക്കുന്ന യുവാവിന് 17 ലക്ഷം രൂപയുടെ ഓര്‍ഡര്‍

More
More
Web Desk 2 years ago
Business

ബൈക്ക് സ്നേഹികളുടെ നൊസ്റ്റാള്‍ജിയ-'യെസ്ഡി റോഡ്‌സ്റ്റര്‍' വീണ്ടും വിപണിയില്‍

More
More
Business Desk 3 years ago
Business

ടാറ്റ സൈനിക വിമാന നിർമ്മാണത്തിലേക്ക്; എയർബസുമായി കരാർ ഒപ്പിട്ടു

More
More
Business Desk 3 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

More
More
Business Desk 3 years ago
Business

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡ് എന്ന അംഗീകാരം ഇന്ത്യൻ കമ്പനിക്ക്

More
More
Web Desk 3 years ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

More
More