LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് കേരളം പുറത്തായി

സയ്യിദ് മുഷ്താഖ് അലി ട്വിന്റി ട്വിന്റി ടൂർണമെന്റിൽ നിന്ന്  കേരളം ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. അഞ്ചാം മത്സരത്തിൽ ഹരിയാനയോട് നാല് റൺസിന് തോറ്റതാണ് കേരളത്തിന് വിനയായത്. ഹരിയാനയുടെ 198 റൺസ് പിന്തുടർന്ന കേരളത്തിന് ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമെ നേടാനായുള്ളു. 36 പന്തിൽ നിന്നും 68 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പോരാട്ടം പഴായി. 31 പന്തിൽ 51 റൺസ് നേടിയ സഞ്ജു സാംസൺ നിർണായക ഘട്ടത്തിൽ പുറത്തായതാണ് കേരളത്തിന് വിനയായത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഓപ്പണർ അസ്ഹറുദ്ദീൻ 35 റൺസ് എടുത്തു. റോബിൻ ഊത്തപ്പ,  വിഷ്ണു വിനോദ്, സൽമാൻ നിസാർ  എന്നിവർക്ക് വലിയ സ്കോറുകൾ കണ്ടെത്താനായില്ല.  ഹരിയാനക്കായി സുമിത് കുമാർ, യൂസ്വേന്ദ്ര ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ശിവം ചൗഹാൻ, ചൈതന്യ ബിഷ്ണോയ്, തെവാത്തിയ എന്നിവരുടെ മികവിലാണ് സ്കോറ്‍ 198 റൺസെടുത്തത്. ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് കേരളം വൻ പ്രതീക്ഷ ഉയർത്തിയിരുന്നു. മുംബൈ, ഡൽഹി എന്നീ ടീമുകളെയാണ് കേരളം നേരത്തെ അട്ടിമറിച്ചത്.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More