LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

ഇം​ഗ്ലണ്ടിനെതിരായ ചെപ്പോക്ക് ടെസ്റ്റിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിം​ഗ്സിൽ 420 റൺസ് പിന്തുടർന്ന ഇന്ത്യ 192 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ വിരാട് കോഹ്ലി, ശുഭ്മാൻ ​ഗിൽ എന്നിവർ മാത്രമാണ് ഇം​ഗ്ലണ്ട് ബൗളിം​ഗിനെ അൽപമെങ്കിലും ചെറുത്തത്. 

ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിം​ഗ് തുടങ്ങിയ  ഇന്ത്യക്ക് ചേതേശ്വർ പൂജാരയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ശുഭ്മാൻ ​ഗിൽ, അജിങ്ക്യ രഹാനെ റിഷഭ് പന്ത്,  വാഷിം​ഗ്ടൺ സുന്ദർ എന്നിവർ ഒന്നിന് പിറകെ ഒന്നായി പുറത്തായി. രഹാനെ, വാഷിം​ഗ്ടൺ സുന്ദർ എന്നിവർ പൂജ്യത്തിനാണ് പുറത്തായത്. റിഷഭ് പന്ത് 11 ഉം രവിചന്ദ്രൻ അശ്വിൻ 9 ഉം റൺസെടുത്തു പുറത്തായി.സ്കോർ 179 റൺസിൽ നിൽക്കെ കോഹ്ലി പുറത്തായതോടെ ഇന്ത്യ നാണം കെട്ടതോൽവി ഏറ്റുവാങ്ങി. 

ഇം​ഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജെയിംസ് ആൻഡേഴ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയൻ മണ്ണിലെ പരമ്പര നേട്ടത്തിന്റെ പെരുമയിലാണ് ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്. രണ്ട് ഇന്നിം​ഗ്സിലും ഇം​ഗ്ലണ്ട് പേസ്-സ്പിൻ ബൗളർമാരെ നേരിടുന്നതിൽ ഇന്ത്യ സമ്പൂർണമായി പരാജയപ്പെടുകയായിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More