LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആന - 'ബിഗ്‌ മേരി'

ബിഗ് മേരി എന്ന ആനയുടെ കഥ ഏതൊരു മൃഗസ്‌നേഹിയെയും വേദനിപ്പിക്കുന്നതാണ്. അവളുടെ കഥ ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ്. ചാര്‍ലി പാര്‍ക്‌സിന്റെ ഉടമസ്ഥതയിലുളള സ്പാര്‍ക്ക്‌സ് വേള്‍ഡ് ഫേമസ് ഷോ എന്ന സര്‍ക്കസ് കമ്പനിയില്‍ തന്റെ എട്ടാം വയസുമുതല്‍ പലവിധ പ്രകടനങ്ങള്‍ കാഴ്ച്ചവച്ച് കാണികളെ രസിപ്പിച്ചിരുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്ന മേരി എങ്ങനെയാണ് എല്ലാവരാലും വെറുക്കപ്പെട്ട ആനയായത്? അവളെ എന്തിനാണ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്?

നാലുവയസുളളപ്പോഴാണ് മേരിയെ സര്‍ക്കസ് കമ്പനിയുടെ ഉടമ വാങ്ങുന്നത്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ചാര്‍ലിയും ഭാര്യയും അവളെ വളര്‍ത്തിയത്. സംഗീതോപകരണങ്ങള്‍ വായിച്ചും, ബേസ് ബോള്‍ കളിച്ചും തലയാട്ടിയുമെല്ലാം അവള്‍ സര്‍ക്കസ് പരിപാടികളില്‍ നിറഞ്ഞുനിന്നു. പിന്നീട് കമ്പനിയുടെ ഏറ്റവും വലിയ ആകര്‍ഷണമായി മാറുകയായിരുന്നു മേരി. സര്‍ക്കസ് സംഘം വിര്‍ജീനിയയിലേക്ക് എത്തുന്നതോടുകൂടെയാണ് ബിഗ് മേരിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. അവിടെ വച്ചാണ് വാള്‍ട്ടര്‍ എല്‍ഡ്രിഡ്ജ് എന്നയാള്‍ തന്റെ ഹോട്ടല്‍ ജോലി ഉപേക്ഷിച്ച് ആനകളെ നോക്കുന്ന ജോലിക്കായി സ്പാര്‍ക്ക് കമ്പനിയിലേക്ക് വരുന്നത്. ആനകളെക്കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും അവര്‍ അയാളെ ജോലിക്ക് നിയമിച്ചു. ആനയ്ക്ക് തീറ്റയും വെളളവും നല്‍കുക, അവയെ കുളിപ്പിക്കുക തുടങ്ങിയവയായിരുന്നു അയാളുടെ ജോലി.

ഒരിക്കല്‍  ഒരു ഷോയ്ക്കായി കൊണ്ടുപോകുന്നതിനിടെ വെളളം നല്‍കാനായി മേരിയെ എല്‍ഡ്രിഡ്ജ് അവളുടെ മുകളില്‍ കയറിയിരുന്നാണ് കൊണ്ടുപോയത്. പോകുന്നതിനിടെ കടയില്‍ തണ്ണിമത്തന്‍ കണ്ട മേരി അവിടെ നിന്ന് അതിലൊന്ന് എടുക്കാന്‍ ശ്രമം നടത്തി. എല്‍ഡ്രിഡ്ജ്ന് അതിഷ്ടപ്പെട്ടില്ല, അയാള്‍ അവളെ തോട്ടികൊണ്ട് കഠിനമായി ഉപദ്രവിച്ചു. ആനകള്‍ പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണല്ലോ, അവള്‍ എല്‍ഡ്രിഡ്ജിനെ തുമ്പിക്കൈ ഉപയോഗിച്ച് പിടിച്ചെടുത്ത് വായുവിലേക്കുയര്‍ത്തി തറയിലിട്ടു. തല്‍ക്ഷണം അയാള്‍ മരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ കിംഗ്‌സ്‌പോര്‍ട്ട് പട്ടണമാകെ മേരിയെ കൊല്ലണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. മേരിയെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. 100 ടണ്‍ ക്രെയിനിലാണ് അവളെ തൂക്കിയത്. ഒരു ചങ്ങല കഴുത്തിലും മറ്റേ ചങ്ങല ക്രെയിനിലും ഘടിപ്പിച്ചു വായുവിലേക്കുയര്‍ത്തി. എന്നാല്‍ അഞ്ചടി ഉയര്‍ന്നപ്പോളേക്കും ചങ്ങല പൊട്ടിവീണു. എന്നാലവര്‍ വീണ്ടും ചങ്ങലയിട്ട് അവളെ തൂക്കി. ഒരുപാട് പരാക്രമങ്ങള്‍ക്കും വേദനയ്ക്കുമൊടുവില്‍ അവള്‍ മരിച്ചുവീണു. അങ്ങനെയാണ് ചരിത്രത്തിലാദ്യമായി ഒരു ആന തൂക്കിലേറ്റപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More