കൊവിഡ് വാക്‌സിൻ ഈ വർഷവസാനത്തോടെ ലഭ്യമായെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസർഗോഡ്, എറണാകുളം ജില്ലകളിൽ 'കേസ് പെർ മില്യൺ' കഴിഞ്ഞ ആഴ്ചയിൽ വർധിച്ചു. തിരുവന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിങ്ങ് റേറ്റ് കുറയുകയും ചെയ്തു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിലവിൽ തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കൊവിഡ് പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്
ബാറുകൾ അടയ്ക്കുന്നത് പാരീസുകാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വേറെ നിര്‍വാഹമൊന്നും ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറയുന്നത്. ഇന്നലെ മാത്രം 12,565 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓക്സ്ഫോർഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന് ഈ വർഷാവസാനത്തോടെ ആരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണങ്ങൾ.
വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണ് തീരുമാനം. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
കേരളത്തിലും ഛത്തീസ്ഗഢിലുമാണ് താരതമ്യേന ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്.
കല്യാണ ചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങുകളിൽ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാവും. കടയുടെ വിസ്തീർണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ട്.