ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമാണ് യു എസ്. കൊവിഡിന്റെ തുടക്ക കാലങ്ങളിലെ രോഗത്തെ നിസ്സാരവല്‍കരിച്ചുകൊണ്ടുള്ള അശാസ്ത്രീയ നിലപാടുകളായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്നത്. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കൊറോണ വൈറസിന്റെ അപകട സാധ്യത കുറച്ച് കാണിച്ചതെന്ന് പ്രസിഡന്റ് ഈ മാസം ആദ്യം നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വച്ച് പറഞ്ഞിരുന്നു.
കോവിഡ് രണ്ടാം ഘട്ടത്തില്‍, മൂന്ന് തലങ്ങളിലുള്ള നിയന്ത്രണ മാര്‍ഗങ്ങളാണ് ഉദ്ദേശിക്കുന്നത്. ആദ്യതലത്തില്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാമൂഹി അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ തുടരുക എന്നതാണ്. രണ്ടാമതായ് ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലെ പൊതുപരിപാടികള്‍, മീറ്റിങുകള്‍ എന്നിവ നിരോധിച്ച് കൊണ്ടുള്ളനിയന്ത്രണങ്ങളാണ്. അവസാന തലത്തില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ ആയിരിക്കും ഉള്‍പ്പെടുന്നത്.
പല വടക്കന്‍ രാജ്യങ്ങളിലും ശീതകാലം അടുക്കുമ്പോള്‍ പകര്‍ച്ചവ്യാധിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. യുകെയില്‍, രോഗത്തിന്റെ രണ്ടാഘട്ട വ്യാപനം തടയാനായി നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നു യുഎസ് പ്രസിഡന്‍റ് ട്രംപ്. അടുത്ത കാലത്താണ് അദ്ദേഹം നിലപാട് മാറ്റിയത്. അപ്പോഴേക്കും അമേരിക്ക കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.
കൊവിഡ് രോഗമുള്ള അതിഥി തൊഴിലാളികള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ജോലി ചെയ്യിക്കാമെന്ന് കേരള സര്‍ക്കാര്‍ ഉത്തരവ്.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്.
ആഭ്യന്തര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ കർണാടകയിൽ നിന്നാണ് വന്നത്. ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം 78,000 പേർക്ക് മാത്രമാണ് നൽകാനായത്.
കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യ ഒരു വാക്‌സിന്‍ പുറത്തിറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു, അത് വളരെ ഫലപ്രദവും വളരെ സുരക്ഷിതവുമായിരിക്കും, അടുത്ത വര്‍ഷം ഇന്ത്യ വന്‍ തോതില്‍ തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
2540 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.
ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം