സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ.
യു.എസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ 30,000 ത്തോളം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനായിരുന്നു ഓക്സ്ഫോർഡിന്റെ പദ്ധതി. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതോടെ ലോകത്തെല്ലായിടത്തും ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു.
റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട് വി കെ പോൾ വ്യക്തമാക്കി.
റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 എന്ന പേരിലുള്ള വാക്സിനാണ് നൽകുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നൽകിയ രാജ്യമാണ് റഷ്യ
ബോളിവുഡ് നടൻ അർജുൻ കപ്പൂറിന് കഴിഞ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അർജുൻ കപൂറിന്റെ കാമുകിയാണ് മലൈക അറോറ
24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാം ദിവസമാണിത്. ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്.
ഞായറാഴ്ച നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഒരു മന്ത്രിക്ക് കൊവിഡ് ബാധിക്കുന്നത്. ഡോ. ഐസക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകള്‍
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 347 ആയി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.