ബജറ്റ് നിരാശാജനകമാണെന്നും സാമ്പത്തികനില മെച്ചപ്പെട്ടെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. അത് അംഗീകരിക്കാത്തത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദിലീപിന് ജാമ്യം അനുവദിക്കണോ എന്ന് തീരുമാനിക്കണമെങ്കില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുന്നതിനനുസരിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ സലീഷിന്‍റെ മരണത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്‍റെ മൂന്നാം ദിവസം ആയിരുന്നു
വിസ്മയ മരിച്ച ദിവസം രാത്രി പതിനൊന്നരയോടെ മുകളിലെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഒന്നരയോടെ കിരണിന്റെ മുറിയില്‍ നിന്ന് ശബ്ദം കേട്ടു. മുറിയുടെ കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതായതോടെ തളളിത്തുറക്കുകയായിരുന്നു. അപ്പോള്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലാണുള്ളതെന്നും അമ്മയെ ഒഴികെ കുടുംബത്തിലെ എല്ലാവരെയും പ്രതിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ ദിലീപ് കേസ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സമസ്തയുടെയും എ പി വിഭാഗത്തിന്റെയും നിരുപാധികമായ ലയനമല്ല ലേഖനം മുന്നോട്ടുവെയ്ക്കുന്നത്. പകരം സമുദായ ശരീരത്തെ അപഭ്രംശങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഐക്യപ്പെട്ടുള്ള മുന്നോട്ടുപോക്കാണ്. പരസ്പര വൈരുദ്ധ്യങ്ങള്‍ക്കിടയിലും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്