ഗവര്‍ണറുടെ ഓഫീസിനെതിരെയും ലോകായുക്ത വിമര്‍ശനമുന്നയിച്ചു. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കേണ്ടിയിരുന്നില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ ജില്ലകളിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഏറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്.
അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്.
ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
കെ-റെയിലിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പ് വ്യക്തിപരമായി ഒരു ആമുഖം പറഞ്ഞോട്ടെ. ഞാനൊരു പരിസ്ഥിതിപ്രവർത്തകനല്ല. അത് ഞാനൊരു സംഘിയല്ല എന്ന് ചില കേശവമ്മാമന്മാർ അവരുടെ മോഡിഭക്തിപ്രകടനത്തിന് ആമുഖമായി പറയുന്നതു പോലെ അല്ല.
കോടതിയില്‍ വെച്ച് ഫോണുകള്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫോണുകള്‍ നേരിട്ട് കൈയില്‍ തരേണ്ടതില്ലെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.
പിണറായി വിജയന്‍ തിരികെയെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ആദ്യയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
നേരത്തെയും അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണസംഘത്തോട് നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു