LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം

എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക്‌ 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.

More
More
Web Desk 4 years ago
Keralam

പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല - സുധാകരനെതിരെ എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ പ്രയോഗമാണെന്നാണ് സുധാകരനും കോണ്‍ഗ്രസും വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്‍റെ സ്വഭാവം മാറില്ല- എം വി ജയരാജന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.

More
More
Web Desk 4 years ago
Keralam

മഴ അടുത്ത മൂന്നുദിവസം കൂടി തുടരും

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

More
More
Web Desk 4 years ago
Keralam

അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് കോടിയേരി തിരികെയെത്തി

പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.

More
More
Web Desk 4 years ago
Keralam

ആം ആദ്മി എല്‍ ഡി എഫിനൊപ്പമെന്നത് സ്വരാജിന്‍റെ ആഗ്രഹം മാത്രം- പി സി സിറിയക്

എ എ പി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണ് എന്നത് സ്വരാജിന്‍റെ ആഗ്രഹം മാത്രമാണെന്ന് പി സി സിറിയക്ക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആം ആദ്മി പാര്‍ട്ടിക്ക് നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്- അദ്ദേഹം വിശദമാക്കി.

More
More
Web Desk 4 years ago
Keralam

കെ വി തോമസല്ല പി ടി തോമസാണ് തൃക്കാക്കരയെ സ്വാധീനിക്കുക - ശശി തരൂര്‍

കെ റെയിലിനെതിരെയും ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

റിഫയുടെ ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാക്കൂർ പൊലീസ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ മുൻകൂർ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹ‍ര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

എ എം എം എയുടെ അച്ചടക്ക സമിതിക്ക് മുന്‍പില്‍ ഹാജരാകില്ലെന്ന് ഷമ്മി തിലകന്‍

യോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ എ എം എം എയിലെ അംഗങ്ങളാണ് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവാണ് ഷമ്മി തിലകനെതിരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വിജയ്‌ ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഷമ്മി തിലകന്‍റെ പേരും എ എം എം എ പരാമര്‍ശിച്ചത്.

More
More
Web Desk 4 years ago
Keralam

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല- മന്ത്രി ആന്‍റണി രാജു

കിട്ടുന്ന കാശെല്ലാം ശമ്പളമായി നല്‍കിയാല്‍ പിന്നെ ബസ്സെങ്ങിനെയാണ് ഓടിക്കുക? ഇപ്പോള്‍ 30 കോടി രൂപ താല്ക്കാലികാശ്വാസമായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിക്കഴിഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാരാണ്. ഇതിലപ്പുറമൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല.

More
More
Web Desk 4 years ago
Keralam

സഭക്ക് സ്ഥാനാര്‍ഥിയില്ല; ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം - ബിഷപ്പ് ആലഞ്ചേരി

അതേസമയം, തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിരുന്നു.

More
More
Web Desk 4 years ago
Keralam

സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ കേരളത്തിന്‍റെ മുഖശ്രീ; കുടുംബശ്രീ ഇന്ന് 25–ാം വർഷത്തിലേക്ക്

അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. പിന്നീടത് സ്ത്രീ ശാക്തീകരണത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിൽ1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More