രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ ക്യാന്പെയിൻ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
2020 ജൂൺ മാസത്തോടെ 27 ദശലക്ഷം എൻ 95 മാസ്കുകൾ, 1.6 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ, 15 ദശലക്ഷം പിപിഇകൾ എന്നിവയ്ക്കുള്ള ആവശ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഡോക്ടർമാർക്ക് പി.പി.ഇ. കിറ്റ് നൽകാനും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ്-19 ഭീഷണിയെ നേരിടാൻ എന്ത് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് രാജ്യത്തോട് പറയാതെ, ഇതിനകം തളർന്നുപോയ ഒരു ജനതക്ക് പ്രധാനമന്ത്രി അർഥമില്ലാത്ത ജോലികൾ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദുരിതാശ്വാസ സാമഗ്രികളുമായി എയർ ഇന്ത്യ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
അതില്‍തന്നെ 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനവും ഉണ്ട്.