ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 (പൊതുജനസേവകനെ അവരുടെ ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തി) ചുമത്തിയായിരുന്നു അവരെ ജയിലിലടച്ചത്. 'ഉചിതമായ വ്യവസ്ഥകൾ' ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി എടുത്തു പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ക്ക് പലചരക്ക് കടയിൽ പ്രവേശനം നിഷേധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും ഈ ജനത കടുത്ത വംശീയ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ക് ഡൗൺ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്.
കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി കൂർഗ് പാത. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം അതിര്‍ത്തി മൺകൂനയിട്ട് അടച്ചിരിക്കുകയാണ്.