ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.
നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.
എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ജനജീവിതത്തെ ബാധിക്കില്ലെന്നും പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ല.
എന്നാല്‍ ഇതേ ആവശ്യം നേരത്തെ പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അടുത്ത ഘട്ടത്തില്‍ വിഷയം പരിഗണിക്കാം എന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്.
രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.