ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.
. രാവിലെ 11- മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗൊഗോയ്, വിരമിച്ച ശേഷം രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് ആണ്.
സമ്മര്‍ദ്ദത്തിന് വഴങ്ങി ഉത്തരവാദിത്തത്തില്‍ നിന്ന് പുറകോട്ടു പോകുന്നു എന്ന് ഇന്ത്യന്‍ ജുഡീഷ്യറിക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ രാജ്യസഭാ അംഗമായി നാമനിര്‍ദ്ദേശം ചെയ്ത നടപടി പിന്‍വലിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.