രോഗം ബാധിച്ചവരില്‍ 61- പേര്‍ ഇന്ത്യാക്കാരും 16-പേര്‍ ഇറ്റലിക്കാരും ഒരാല്‍ കനേഡിയനുമാണ്.നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. 4000 -ത്തോളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
22 എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.
മാർച്ച് 15 മുതൽ മാർച്ച് 25 വരെ റോമിലേക്കുള്ള (ഇറ്റലി) സർവീസുകൾ നിർത്തലാക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ സിയോൾ, മിലാൻ (ഇറ്റലി), എന്നിവിടങ്ങളിലേക്കുള്ള സർവീസ് മാർച്ച് 14 നും മാർച്ച് 28 നും ഇടയിൽ നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.