230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്കി 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22 എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത
'എന്തു പറയണമെന്ന് ഒരു തിട്ടവുമില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എനിക്കിപ്പോള്‍ ഡല്‍ഹിയില്‍ പോകാം. പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയും' ജമ്മുകാശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളാണിത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസതാവനയിലാണ് സന്തോഷം മറച്ചു വെക്കാതെയുള്ള ഈ വാക്കുകള്‍.