കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വെച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്.
.ഇന്ന് പുലര്‍ച്ചെ 5.30 -ന് തീഹാര്‍ ജയിലിലാണ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത (25), മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ 4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.
ഈ മാസം 22- ഞായറാഴ്ച (മറ്റന്നാള്‍ ) ജനതാ കര്‍ഫ്യു ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നേ ദിവസം രാവിലെ 7-മുതല്‍ രാത്രി 9-മണി വരെ ആരും പുറത്തിറങ്ങരുതെന്നും ഈ സന്ദേശം താന്താങ്ങളുടെ ഫോണിലൂടെ പ്രച രിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു