ദക്ഷിണേന്ത്യയില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴ്നാടും കേരളവും കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് വൈകീട്ടാണ് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു മുന്‍പുതന്നെ തമിഴ്നാട് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്‌ച രാത്രി 12 മണിക്ക് ശേഷം ട്രെയിന്‍ സര്‍വീസുകളൊന്നും ആരംഭിക്കില്ല. നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.