ഏതേതൊക്കെ ചാനലുകളെ നിയന്ത്രിക്കണം, നിരോധിക്കണം,സെന്‍സര്‍ ചെയ്യണം എന്നൊക്കെ നിശ്ചയിക്കാനുള്ള അധികാരം ഒരിക്കലും സര്‍ക്കാരുകള്‍ക്കോ ഉദ്യോഗസ്ഥന്‍മാര്‍ക്കോ ഉണ്ടാവാന്‍ പാടില്ല. അത് ഈ മേഖലയിലെ പ്രോഫഷണലുകളുടെ ഒരു സ്വതന്ത്ര സമിതിക്കായിരിക്കണമെന്നും എന്‍.ഡി.ടി.വി എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.
രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. രാജ്യത്താകെ ആളിക്കത്തുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെ തീ കെടുത്താതെ രാജ്യത്തിന്‍റെ ജനാധിപത്യത്തിനു മുന്നോട്ടു പോകാനാവില്ല
മൃതദേഹങ്ങള്‍ ഈ മാസം 11 - വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ ക്യാമറയില്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.