മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ഞാനും മുന്നിയും അമ്മുവും തുമ്പിയും നസീനയും അവരെ സംസാരം തുടരാന്‍ അനുവദിച്ചുകൊണ്ട് പിന്നോട്ടടിച്ചു. പ്രണയവും വിവാഹവും വേര്‍പാടും സംസാരിച്ചും ന്യായീകരിച്ചും ഒഴിഞ്ഞുമാറിയും നസീനക്കൊപ്പം ഞാന്‍ കുളക്കടവില്‍ ചെലവഴിച്ചു. കുട്ടികള്‍ക്ക് ഞാന്‍ ഫോട്ടോ പിടുത്തത്തിന് ഒരു അസൈന്‍മെന്‍റ് കൊടുത്തു.
ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.
ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്.
നാലു ഋതുക്കളില്‍ നാലു നിലയില്‍ ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ ഒരു ഋതു സംഗീതസാന്ദ്രമായിരുന്നു എന്ന് ഖലീല്‍ ജിബ്രാന്‍റെ പ്രശസ്തമായ മനുഷ്യപുത്രനായ യേശുവില്‍ നിന്ന് വായിച്ചിരുന്നു. ഏറെ ഗവേഷണം ചെയ്തെഴുതിയ ആ നോവലില്‍ എന്നാല്‍, ക്രിസ്തുവിന്‍റെ ഋതു മാറിയുള്ള ജീവിതങ്ങള്‍ എന്നത് ജിബ്രാന്‍റെ ഭാവനയായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ക്രിസ്തുവിന്‍റെ ജന്മനാട്ടില്‍ നിന്നുള്ള ഈ നാണയത്തില്‍ കൊത്തിയ സംഗീതകാരനായ ക്രിസ്തുവിന്‍റെ രൂപം, അത് ജിബ്രാന്‍റെ ഭാവനയല്ല എന്നു വ്യക്തമാക്കി. കഥയെ കാര്യമാക്കുന്നതാണ് പലപ്പോഴും പുരാവസ്തുڋശാസ്ത്രത്തിന്‍റെ വിസ്മയം.
ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.
സ്ഥിരോത്സാഹത്താലും കഠിന പരിശ്രമത്താലും കടുത്ത ദാരിദ്ര്യത്തിന്റെ ചുഴികളില്‍ നിന്ന് നീന്തിക്കയറിയ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ എത്തിപ്പിടിച്ചത് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങലായിരുന്നു. 1961 നവംബര്‍ 14-ന് കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍'