മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഉന്നത അധികാരത്തില്‍ ഇരിക്കുന്ന ആള്‍ എന്നനിലയില്‍ ഫ്രാങ്കോ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. തന്‍റെ മൊഴിയില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ചൂഷണം ചെയ്യപ്പെട്ടത്. അതിക്രമത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തെന്നും പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനെക്കള്‍ വലിയ പരാജയമാണ് നേരിട്ടത്. ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ് മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എവിടെയും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും
ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയുടെ സെറ്റില്‍ ഐ സി രൂപീകരിച്ചിരുന്നു. അത് വളരെ എളുപ്പമുളള കാര്യമാണ്. മൂന്ന് ആളുകളെ കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം. സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ അറിഞ്ഞിരിക്കണം. മുതിര്‍ന്നയാളാവണം
കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. തനിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ ഇതേ കേസിലെ മറ്റ് പ്രതികള്‍ക്ക് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നുവെന്നും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത എന്നിവര്‍ കണ്ണൂരില്‍ എത്തി. നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
. മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരിയുമായോ എനിക്ക് വ്യക്തിപരമായ ഒരു ബന്ധവുമില്ല. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനുവേണ്ടി പ്രതിപക്ഷനേതാവാകുന്നതിനു മുന്‍പോ ശേഷമോ ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു സൗഹൃദ സംഭാഷണമോ കുശലാന്വേഷണമോ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. '- വി ഡി സതീശന്‍ പറഞ്ഞു.
ഞാന്‍ മദ്യപാനിയാണെന്നുവരെ ബാങ്ക് ജീവനക്കാരും സി പി എമ്മുകാരും പറഞ്ഞുപരത്തി. പല തവണ ബാങ്ക് കയറിയിറങ്ങിയിട്ടും അനുകൂല നടപടിയെടുക്കാത്ത അവര്‍ ഇപ്പോള്‍ സഹായവാഗ്ദാനവുമായി വന്നിരിക്കുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍പോലും അവര്‍ തയാറായിരുന്നില്ല'- അജേഷ് പറഞ്ഞു.
ലോക്സഭയില്‍ ക്രിമിനല്‍ നടപടി ചട്ടവുമായി ബന്ധപ്പെട്ട ബില്‍ അമിത് ഷാ അവതരിപ്പിച്ചത് വഴക്ക് പറയുന്നതുപോലെയാണ് എന്നും ഈ രീതി ശരിയല്ലായെന്നുമായിരുന്നു പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ താന്‍ ഒരിക്കലും ആരെയും ശകാരിക്കാറില്ലായെന്നും താന്‍ അത്തരത്തില്‍ ദേഷ്യം വരുന്ന ആളല്ലാ എന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ മാത്രമാണ് ദേഷ്യം വരാറുള്ളത്. ദേഷ്യം വരുന്നത്പോലെ ഉച്ചത്തിലുള്ള സംസാരം തന്റെ നിര്‍മ്മാണത്തിലെ പിഴവാണ് എന്നും അമിത് ഷാ
രാഹുല്‍ ഗാന്ധിയെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് പുഷ്പ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആശയമാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യമെന്നും അവര്‍ പറഞ്ഞു
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർ