മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വളരെ മികച്ച രീതിയിലുള്ള മാറ്റമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തോടെ പണം ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ.
അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷും കുടുംബവും നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. മാത്യു കുഴല്‍നാടന്‍ എം എല്‍ എ അജേഷിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് സി ഐ ടിയു ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
അതേസമയം, ടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഇത് അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന
കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.
സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്‍റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സൂരജിനെയും ചോദ്യംചെയ്തതിനുശേഷമാവും കാവ്യയെ ചോദ്യംചെയ്യുക. കേസില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ പതിനഞ്ചുവരെയാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ച സമയം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്
20 മുതല്‍ 30 വര്‍ഷങ്ങള്‍ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചാര്‍ജെടുത്തതിന് വളരെ വര്‍ഷങ്ങള്‍ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ
കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ് പറയും.
രാജ്യത്തെ ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെ വഴി. ഹലാല്‍, ഹിജാബ് തുടങ്ങിയവയാണ് അതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നത്. മതനിരപേക്ഷ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍ രൂപം കൊള്ളുന്ന മതനിരപേക്ഷ സഖ്യത്തില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെപ്പോലും വില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്- യെച്ചൂരി കൂട്ടിച്ചേര്‍ത്തു.