മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില 60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി
കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവനും പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തിൽ നിന്നും കേന്ദ്ര തലത്തിൽ പ്രവർത്തിക്കാൻ വിജയരാഘവൻ എത്തുന്നത്
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
താന്‍ സെമിനാറില്‍ പങ്കെടുക്കാനുളള കാരണം മുഖ്യമന്ത്രിയാണെന്ന് ഇന്നലെ കെ വി തോമസ് പറഞ്ഞിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ നേതാക്കന്മാരെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നതാണ് വ്യക്തമാവുന്നത്. അത്തരം പ്രവര്‍ത്തികള്‍ മുഖ്യമന്ത്രിയുടെ നിലവാരത്തിനുചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേ'- രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെ പ്രാധാന്യം മനസിലാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ ധാരണകളുളളതുകൊണ്ടാണ് ഇതൊക്കെ. അപ്പോള്‍ പണ്ടില്ലാത്ത മഹത്വവും മാഹാത്മ്യവുമൊക്കെ വരും. ഇല്ലാത്ത വിധേയത്വവും വരും. അതൊക്കെ സാധാരണമാണ്.
ഉനയില്‍ 2016-ല്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിയത്. അതിനുശേഷം നിരവധി ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദളിതരെ അപമാനിക്കുന്ന വീഡിയോ കണ്ടതിനുശേഷമാണ് അവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചതെന്ന് ഇരകളിലൊരാളുടെ പിതാവ് എന്നോട് പറഞ്ഞിരുന്നു