മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
25 വര്‍ഷമായി ബിജെപി ഗുജറാത്തിലുണ്ട്. അവര്‍ക്ക് പക്ഷേ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ വന്നത് ഒരു പാര്‍ട്ടിയെയും വിമര്‍ശിക്കാനല്ല. ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കുകയല്ല ഗുജറാത്തിലെ അഴിമതി അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം
അതുകൊണ്ടാണ് ബിജെപി ഇതര മുന്നണി രൂപികരിക്കാന്‍ സ്റ്റാലിന് സാധിക്കുമെന്ന് യെച്ചൂരി പറഞ്ഞെതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തരെന്ന് കരുതിയവരെ സ്ഥാനഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ ബിജെപിയെ താഴെയിറക്കാന്‍ ഒരു ബദല്‍ സഘ്യം രൂപപ്പെടുമെന്നും എം എ ബേബി പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്
നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്ക് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ സെമിനാറില്‍ പങ്കെടുക്കരുതെന്നായിരുന്നു കെ പി സി സി അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്.
നിലനില്‍ക്കുന്ന അസ്വാരസ്യമാണ് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച ജില്ലാ നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്.
കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു സ്ത്രീ സമരത്തിനു വന്നു. പൊലിസ് നടപടിയുണ്ടായപ്പോള്‍ അതിനെ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്''- മുഖ്യമന്ത്രി പറഞ്ഞു. ''കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്? മുത്തങ്ങ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്ന് അത് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇക്കാര്യമൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു