മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്‌കൂളുകൾ അടച്ചത്.
തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെക്കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരള സമൂഹത്തിന് യോജിച്ചതല്ല. അത് ഒഴിവാക്കപ്പെടെണ്ടതാണ്. അനാവിശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ ഓഫീസിനെതിരെയും ലോകായുക്ത വിമര്‍ശനമുന്നയിച്ചു. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കേണ്ടിയിരുന്നില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു.
ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനീക സേന ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുകയോ ടോക്കൺ അടക്കമുള്ള ചിഹ്ന്ങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും നളിന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു എന്ന് പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവില( എം എസ് പി) സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കമ്മിറ്റി രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നമ്മുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ ജില്ലകളിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഏറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്.
അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്.