മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കുറച്ചുകഴിഞ്ഞപ്പോള്‍ നടക്കാന്‍ വളരെയധികം പ്രയാസമുളള, പ്രായമായ സുഹൃത്തിന്റെ അച്ഛന്‍ ഭയാനകമായ രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ആത്മാവ് സുഹൃത്തിന്റെ അമ്മയെയും ഭാര്യയെയും ബാധിച്ചു. ഒരു മണിക്കൂറോളം ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തിയാണ് ബാധ ഒഴിപ്പിച്ചത്
സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
മാളവികക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിക്ഷേധിച്ച് മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. തന്‍റെ മണ്ഡലത്തില്‍ പുതിയൊരു സ്ഥാനര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജിക്ക് ശേഷം കമാലിന്‍റെ ആദ്യപ്രതികരണം.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങള്‍ അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദേ പുട്ടിന്‍റെ ഖത്തറിലെ ഷോപ്പ് തുറക്കുന്നതിന്‍റെ ഭാഗമായാണ് താരത്തെ കാണാന്‍ പോയത്. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ അന്ന് വീട്ടില്‍ അമ്മയും അച്ഛനും കാവ്യയുമുണ്ടായിരുന്നു.
പെണ്‍കുട്ടികളുടെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ലഭ്യമാണെന്നും ഇത് പെണ്‍കുട്ടികള്‍ക്ക് നല്‍കി ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയുമാണെന്ന് തെളിഞ്ഞിരുന്നു. അതേസമയം, തിരുവനന്തപുരം ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടി ആത്മഹത്യ
ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘികൾക്ക് അംഗീകരിക്കാനാവില്ല
'തിരുവാതിരയെപ്പറ്റി വിവാദങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വിവാദമാവാന്‍ തക്ക വരികളൊന്നും അതില്‍ ഇല്ല. ഒറ്റനോട്ടത്തില്‍ പിണറായി സ്തുതിയെന്ന് തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മാത്രമാണ് വരികളിലുളളത്. എന്നെ ഏല്‍പ്പിച്ച കാര്യം മാത്രമാണ് ചെയ്തത്. പിന്നീട് വരുന്ന കാര്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല'- കെ വി ടി നമ്പൂതിരി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.
നടിക്കെതിരായ ആക്രമണം നടന്നതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു വി ഐ പി ആണ് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപുമായി ബന്ധമുള്ള വി ഐ പി കളുടെ വിവിധ ചിത്രങ്ങളില്‍ നിന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കോട്ടയം സ്വദേശിയെ തിരിച്ചറിഞ്ഞത്.