മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്
2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഓടിച്ച എസ് യു വി 38-കാരനായ സലീലിനെ ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ സലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി
അരവിന്ദ് കേജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 നകം വിളിക്കണം. നേരിട്ട് വിളിക്കാന്‍ അസൌകര്യമുള്ളവര്‍ക്ക് എസ് എം എസ്, വാട്ട്സാപ്പ് എന്നിവ വഴി മുഖ്യമന്ത്രിയെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും
ഇത്തരം വിധികള്‍ ദുഖകരമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും ഇത്തരം പരാതികളുമായി മുന്‍പോട്ട് വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.