മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.
സിപിഎമ്മിന്‍റെ മെഗാ തിരുവാതിരക്കെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, എം. വിന്‍സെന്റ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. 'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്
2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്. മരണവാര്‍ത്ത വന്നപ്പോള്‍ സി പി എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിനുളള സ്മാരകം പണിയാന്‍ എട്ട് സെന്റ് ഭൂമി വില കൊടുത്ത് വാങ്ങുക എന്നതാണ്.
കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തിന്‍റെ വീടിന് മുന്‍പില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തണം എന്നുമാണ് ഇന്‍റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടുത്തെ താരസംഘടന എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. സര്‍വൈവറിനെയും ആരോപണവിധേയനായ ആളെയും ഒരുമിച്ചിരുത്താന്‍ ശ്രമിച്ച സംഘടന ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആരോപണവിധേയനെ വച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഇവിടെ എന്താണ് മാറേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ട അവസ്ഥയാണ്