മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയത് നിയമ വിരുദ്ധമാണെന്നും, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് കൂടെ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നിലപാട് സ്വീകരിച്ച ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നും
വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്‍റ് ബോക്‌സിലും ഇൻബോക്‌സിലും അസഭ്യ പരാമർശങ്ങളുമായി കോൺഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആർ.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നൽകുമെന്നുമാണ് ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
'അമരീന്ദര്‍ സിംഗിന് പാര്‍ട്ടി എല്ലാ സ്വാതന്ത്രവും നല്‍കി എന്നാല്‍ അദ്ദേഹം സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കുകയോ, എംഎല്‍എമാരെയോ മന്ത്രിമാരെയോ പരസ്യമായി കാണുകയോ ചെയ്തിട്ടില്ല. അങ്ങനെയുളളവരെ ആരാണ് വിശ്വസിക്കുകയെന്ന് നവ്‌ജ്യോത് കൗര്‍ ചോദിച്ചു
കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ യഥേഷ്‌ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട് വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു.
ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.
ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടന്നിരിക്കുന്നത് വയനാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 27 വിവാഹങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 36 ശൈശവ വിവാഹങ്ങളാണ് നടന്നിരിക്കുന്നത്.
ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്.