മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.
കള്ളക്കടത്തുകൾ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിൻ്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികൾ എന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.
ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു
2011ലാണ് ദീപാ പി മോഹൻ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ പറയുന്നു.