മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്
വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റി അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, കെ അജിത, കെ കെ രമ എം എല്‍ എ, പ്രൊഫ. ബി രാജീവൻ, കെ കെ കൊച്ച്, ഡോ ജെ ദേവിക, സണ്ണി എം കപിക്കാട്, ഡോ ആസാദ്, വി പി സുഹ്‌റ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, എൻ പി ചെക്കുട്ടി, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, ജിയോ ബേബി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്
ധൈര്യവും നിര്‍ഭയത്വവും ദേശസ്‌നേഹവും ഇന്ദിരാഗാന്ധിയില്‍ നിന്നാണ് പഠിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീതിക്കായി പോരാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു
'പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ പെൺകുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും.
ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് അടക്കം നിരവധി മാരക ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.