മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആരാണിയാള്‍?, ഇയാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത് ?.ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചതാരാണ്? രാജകുമാരി ട്വിറ്ററിൽ കുറിച്ചു. 'ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ' എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇതോടൊപ്പം, വിവിധ കര്‍ഷക സംഘടനകള്‍, തൊഴിലാളി, വ്യവസായ യൂണിയനുകള്‍, വിദ്യാർഥി-വനിത സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരദിനം സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കേരള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി. സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സുധീന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുടുംബശ്രീ ഫേസ്ബുക്ക് ക്യാംപയിനി'ലൂടെ പേജ് ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും
കഴിഞ്ഞ ദിവസം, ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം, നരേന്ദ്ര ഗിരിയുടെത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സിദ്ദു രാജ്യത്തിനു ഭീക്ഷണിയാണ്. അതിനാല്‍ എന്തുത്യാഗവും സഹിച്ച് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെ പരാജയപ്പെടുത്തും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു എന്നെ മാറ്റാനുള്ള എല്ലാ നീക്കങ്ങളും നടത്തിയത് സിദ്ദുവാണ്. രാഹുല്‍ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കും പരിചയ സമ്പത്തുക്കുറവാണ്. അവര്‍ എനിക്ക് മക്കളെപ്പോലെയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറയുന്നു.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട് ബഹു മാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതൻ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി.