മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ധോൽപൂരിലെ ഒരു ഗ്രാമത്തിലെ 800 കുടുംബങ്ങളെ അധികൃതര്‍ കുടിയിറക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണരെ പൊലിസ് തല്ലിച്ചതക്കുകയും അവര്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഈ വെടിവെപ്പില്‍ രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ടവ്രില്‍ ഒരാളുടെ മൃതദേഹയാണ് പൊലീസിനോപ്പമുള്ള ഫോട്ടോഗ്രഫര്‍ അപമാനിച്ചത്.
പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 509ാം വകുപ്പാണ് പി പി ജോര്‍ജ്ജിനുമേല്‍ ചുമത്തിയിരിക്കുന്നത്. ക്രൈം സ്‌റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ സ്കൂളുകളില്‍ നേരിട്ടു നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി.
നിഫ്റ്റി 18,000 പോയിന്‍റിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നുള്ള വാര്‍ത്തകളാണ് രാജ്യാന്തര വിപണികളുടെ നേട്ടത്തിന് കാരണം. പ്രതിസന്ധിയിലായ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ്, ബോണ്ട് പലിശ നല്‍കിയതും വിപണികളുടെ കുതിപ്പിന് സഹായകരമായി.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടേതായ കാഴ്ച്ചപ്പാടുകളും തെരഞ്ഞെടുപ്പുകളുമുണ്ടാകും. അതിനെ പരോക്ഷമായി നിഷേധിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിനിടയില്‍ പൊലീസിനെതിരെ കല്ലേറുണ്ടാകുകയും, അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് ധറാങ് ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ പറഞ്ഞു. അക്രമത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിചേര്‍ത്തു.