മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
"തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും
മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹം അതിനെ ചെറുക്കും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ലവ് ജിഹാദ് ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
ഞാന്‍ രണ്ടുതവണ രാജ്യസഭാ സീറ്റ് നിരസിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതിനാലാണ് രാജ്യസഭാ സീറ്റുകള്‍ നിരസിച്ചത്. ആദായ നികുതി വകുപ്പ് ചോദിച്ച എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഞാൻ ചെലവഴിക്കുന്ന ഓരോ പൈസയും ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്നും
ഇന്നലെ രാത്രിയാണ് ആനന്ദ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വാമി നരേന്ദ്ര ഗിരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൊലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ സാമ്പത്തിക തിരിമറിയുടെ ഭാഗമായി ആനന്ദ് തിവാരിയെ ആശ്രമത്തില്‍ നിന്ന് നരേന്ദ്ര ഗിരി പുറത്താക്കിയിരുന്നു.
കുടുംബങ്ങളാകുമ്പോള്‍ പ്രശ്ങ്ങളുണ്ടാകും. മാധ്യമങ്ങള്‍ അനാവിശ്യമായി തങ്ങളുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുകയാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശമാണ് കൈമാറപ്പെടുന്നത്.
ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് യതാര്‍ത്ഥ ഭാഗ്യവാന്‍ അപ്രതീക്ഷിതമായി ഇന്ന് ബാങ്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെയെടുത്ത ടിക്കറ്റില്‍ നിന്ന് ലഭിച്ച 5000 രൂപ ഉപയോഗിച്ചാണ് താന്‍ ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തത് എന്ന് ജയപാലന്‍ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ പറ്റിയ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി
വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി തേടി കേരളം അടുത്തിടെ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സ്‌കെച്ചും ലൊക്കേഷന്‍ മാപ്പും വ്യോമയാന മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയുടെയും എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുടെയും അഭിപ്രായം തേടിയത്.