മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം.
വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹാഷിമിന് അസുഖം വരുന്നതിന് മുന്‍പ് വീട്ടിലെ ആടിന് ചില ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും കുട്ടി ആടിനെ പരിചരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്
അതേസമയം, വി ഡി സതീശനുമായി നടന്ന ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയാണ് വലുതെന്നും, കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് രണ്ടാമതേ സ്ഥാനമുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് വേദനയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ല.
എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തി ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് കത്തിലൂടെയാണ് പരംഭീർ സിങ്ങ് ഇക്കാര്യം അറിയിച്ചത്.
പൊലീസിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ട്ടിക്കെതിരായോ, പാര്‍ട്ടി മാനദണ്ഡങ്ങള്‍ക്കെതിരായോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതെന്നും ആനി രാജ പറഞ്ഞു.
മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും തുല്യനിലയാണ് ഉള്ളത്. 90 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികള്‍ക്കും ലഭിച്ചത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്.
രണ്ടുപേര്‍ക്ക് രോഗലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. രണ്ടുപേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കുട്ടിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കൊളേജിലേയും ജീവനക്കാരാണിവര്‍. അടുത്ത ഒരാഴ്ച അതീവ ജാഗ്രത
ഇന്ത്യയെ ഏകികൃതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യം ഒരു പാര്‍ട്ടിയിലേക്കും, ഒരു നേതാവിലേക്കും ചുരുങ്ങി പോകും. അതുവഴി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്നതില്‍ നിന്ന് സ്വോച്ഛാധിപത്യ രാജ്യമായി മാറും. ഒരു ഏകാധിപതിയുടെ കീഴില്‍ ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്രനായി ജനിച്ചു.
പുതിയ തീരുമാനങ്ങളോടെ പാര്‍ട്ടിയെ നവീകരിക്കുന്നതിനായി കെ പി സി സി നടത്തുന്ന കാലോചിതമായ ഇടപെടലാണിത്. ജനാധിപത്യപരമായ ഇത്തരം പുതിയ തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. അതോടൊപ്പം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.