മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ സിലബസ് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി അത് വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതോടൊപ്പം, ഇന്നത്തെ ബി ജി പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും വേണം.
ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്സൈറ്റ്
കഴിഞ്ഞ ദിവസം, എട്ട് സിപിഎം ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതില്‍ മൂന്നെണ്ണം കത്തിക്കുകയും ചെയ്തു. ആ ഓഫീസുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും ആക്രമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പത്ത് സഖാക്കള്‍ക്ക് പരിക്കേല്‍ക്കും ചെയ്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.ഐ.ഐ.ടി ചെന്നൈ ഫിസിക്‌സ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ. പ്രതീപ് ടി യാണ് കൺവീനർ. കമ്മീഷന്‍ അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല
266 ജനകീയ ഹോട്ടലുകൾ എപ്‌ളസ് ഗ്രേഡും 359 എണ്ണം ‘എ’ ഗ്രേഡും 285 എണ്ണം ‘ബി’ ഗ്രേഡും 185 എണ്ണം ‘സി’ ഗ്രേഡും നേടി. ഉയർന്ന ഗ്രേഡിങ്ങ് കൈവരിക്കാൻ കഴിയാതെ പോയ ജനകീയ ഹോട്ടലുകൾ നടത്തുന്ന സംരംഭകർക്ക് അത് ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അവയില്‍ ശ്രദ്ധിക്കേണ്ടത് ഒന്ന് ലവ് ജിഹാദും, മറ്റൊന്നും നര്‍ക്കോട്ടിക്ക് ജിഹാദുമാണ്. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
''ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകാതെ കാരത്തോട്ട് തുടങ്ങും. തീയണയ്ക്കാന്‍ തിരൂരങ്ങാടിയിലെ ഫയര്‍ എഞ്ചിന്‍ മതിയാകാതെ വരും"- പി എം എ സലാമിനെ പരാമര്‍ശിച്ച് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലായിരുന്നു പിണറായി - ജലീല്‍ കൂടിക്കാഴ്ച.
പഞ്ചാബിലെ സിഖ് സമുദായത്തില്‍ നിന്നുള്ളയാളാണ് ഇഖ്ബാൽ സിംഗ്. പ്രസിഡന്റിന്റെ പൊലീസ് മെഡല്‍, സ്ത്യുതര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, ശിരോമണി സിഖ് സഹിത്കര്‍ അവാര്‍ഡ്, സിഖ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതോടൊപ്പം, സിഖ് തത്വശാസ്ത്രവുമായും സിഖ് ചരിത്രവുമായും ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളും ഇഖ്ബാൽ സിംഗ് എഴുതിയിട്ടുണ്ട്.
അതേസമയം, മുസ്ലിം ലീഗിന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹരിത ഉന്നയിച്ചിരിക്കുന്നത്. പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും ഹരിത മുന്‍ പ്രസിഡന്‍റ് മുഫീദ തെസ്നി പറഞ്ഞു.
ആന്ധ്രയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്ന 400-ല്‍ പരം ബ്ലാക്ക് ഫംഗസ് രോഗികളില്‍ 135 പേരും ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ചിറ്റൂര്‍- 68, കൃഷ്ണ-58, ഗോദാവരി-50 എന്നിങ്ങനെയാണ്. മറ്റ് ആറുജില്ലകളില്‍ 20 വീതം കേസുകള്‍ ഉണ്ട്. ഇതിനകം സംസ്ഥാനത്താകെ 4,086 ശസ്ത്രക്രിയയ്ക്ക് വിധേയരായതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന
മാധ്യമത്തില്‍ 'ഞങ്ങള്‍ പൊരുതും ഹരിത പകര്‍ന്ന കരുത്തോടെയെന്ന' ലേഖനത്തിലാണ് മുഫീദ നിലാപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷ്യന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം.