മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നുണ്ടെന്നും, സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വഴിവിട്ട് ഇടപെട്ടുവെന്നും കണ്ടെത്തിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ കാലവർഷം സജീവമായി തുടരാൻ ഈ ന്യൂനമര്‍ദം സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്.
സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ പുനസംഘടന മന്ത്രി സഭയെക്കുറിച്ചുള്ള പഠനത്തില്‍ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.
മമതാ ബാനര്‍ജിയും ശരത് പവാറും അഖിലേഷ് യാദവുമെല്ലാം രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണ്. കാലാകാലങ്ങളായി അവര്‍ ബിജെപിക്കെതിരെ സംസാരിക്കാറുണ്ട് എന്നാല്‍ അവര്‍ ഒരുമിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സമയമായി
ലാലുപ്രസാദ് യാദവിന്‍റെ ദാനപുരിയിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. അമ്പലങ്ങളില്‍ പൂജക്കും, അലങ്കാരത്തിനുമുപയോഗിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങള്‍ ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണമെന്നും, രാജ്യത്തുടനീളം ചന്ദനത്തിരി ലഭ്യമാക്കുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും കരസ്ഥമാക്കണം. ആദിവാസി, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥിക്ക് പഠനത്തിനായുള്ള ഓണ്‍ലൈന്‍ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ഇവ ലഭ്യമാക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം.
സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വില്പന പുനരാരംഭിച്ചു. ഇന്ന് മുതൽ മദ്യം നൽകുമെന്ന് ബാറുടമകൾ അറിയിച്ചു. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം. കൺസ്യൂമർ ഫെഡ് ഷോപ്പുകളും ഉടൻ തുറക്കും. 800ലധികം ബാറുകളും കണ്‍സ്യൂമര്‍ഫെഡിന്‍റെ 40 ഔട്ട്‍ലെറ്റുകളുമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക.