മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്‍റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഗർഭിണിയായിരിക്കെയാണ് യുവതിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം മുഖപത്രം വിമര്‍ശനം ഉന്നയിച്ചത്. കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കുറച്ച്കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.
നാളെ നിങ്ങള്‍ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുളള ഒരു സര്‍ക്കാരില്‍ നിന്ന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നതാണ് എന്റെ വിശ്വാസവും നിലപാടും. അതുകൊണ്ടുമാത്രമാണ് ആന്ധ്രസര്‍ക്കാരിന്റെ അവാര്‍ഡ് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കിറ്റെക്സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും വരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. ഇതുള്‍പ്പെടെ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയിരുന്നു.
അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണ്. സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു
സംസ്ഥാനത്ത് കള്ളവോട്ടില്ല, സൽപ്പേരിന് കളങ്കം ചാർത്താനുള്ള ആരോപണമാണ് കള്ളവോട്ട്. ഇത്തവണ ഒരു പരാതിയുമുണ്ടായില്ലെന്നും ഒരു കാര്യവും അവിഹിതമായി ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.