മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അലിമുദ്ദീന്റെ കൊലയാളിയെ കേന്ദ്രമന്ത്രി പൂമാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളിലെ ത്രിവര്‍ണപതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികള്‍ക്കുവേണ്ടി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ഈ കൊലയാളികള്‍ക്കെല്ലാം ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം ചെയ്യുവാന്‍ മാറ്റി വെച്ച മനുഷ്യനാണ് സ്റ്റാന്‍ സ്വാമി. അദ്ദേഹം കൂടുതലായും ആദിവാസി സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ പ്രാഥമിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കുവാന്‍ മോദി ഭരണകൂടത്തിന് സാധിച്ചു. അതിനാല്‍ ഇതൊരു മരണമല്ല, മറിച്ച് കൊലപാതകമാണെന്നും സണ്ണി എം. കപിക്കാട് ആരോപിച്ചു.
പച്ചക്കള്ളം മാത്രം പറയുന്ന സഖാവ് മുകേഷ്. "കമ്പിളി പുതപ്പ് " എന്ന് ആ സ്ത്രീ പറഞ്ഞിട്ടും "കേൾക്കുന്നില്ല" എന്ന് കള്ളം പറഞ്ഞ് അഭിനയിക്കുവാൻ പൊതു പ്രവർത്തനം സിനിമയല്ല സഖാവ് മുകേഷേ. ഇന്നലെ ഒരു കൊച്ചു കുട്ടി താങ്കളെ വിളിച്ചപ്പോൾ, അവനോട് തട്ടിക്കയറിയ നിങ്ങളുടെ ഫോൺ സംഭാഷണം പുറത്ത് വന്ന് വിവാദമായപ്പോൾ താങ്കൾ പുറത്ത് വിട്ട ഒരു ന്യായീകരണ വീഡിയോ ഉണ്ടായിരുന്നു.
തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു
2018-ലാണ് സോനുവും നികേഷും വിവാഹിതരാവുന്നത്. 2018-ല്‍ വിവാഹിതരായെങ്കിലും സ്വവര്‍ഗ വിവാഹം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധി വന്നതിനു ശേഷം 2019 ലായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് ലഭ്യമാക്കാൻ പറ്റുന്നത് ചെയ്യണമെന്ന് സ്‌കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. തനിക്ക് അമ്മ ഫോൺ വാങ്ങി നൽകിയത് വളരെ കഷ്ടപ്പെട്ടാണ്. ബാക്കിയുള്ള കുട്ടികൾ എത്രത്തോളം കഷ്ടപ്പെടുമെന്ന് കരുതിയാണ് എംഎൽഎയ വിളിക്കാൻ തീരുമാനിച്ചത്
സർക്കാറുമായി ഒപ്പുവെച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തുന്നത്. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചത്.
“ബാറ്റ്സ്മാനും ബാറ്റുകൾ ഇഷ്ടപ്പെടാതിരിക്കലും എപ്പോഴും ഉണ്ടാവുന്നതാണ്. പല ബാറ്റ്സ്മാന്മാർക്കും അവരുടെ ബാറ്റുകൾ ഇഷ്ടമല്ല. അവർക്ക് മറ്റുള്ളവരുടെ ബാറ്റുകൾ ഇഷ്ടപ്പെടും. ബാറ്റുകൾ അയൽക്കാരൻ്റെ ഭാര്യയെപ്പോലെയാണ്. എപ്പോഴും അവർ മികച്ചവരായി തോന്നും.”- ഇതായിരുന്നു കാർത്തികിൻ്റെ കമൻ്ററി.