മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നുണ്ടെന്നും, സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വഴിവിട്ട് ഇടപെട്ടുവെന്ന കണ്ടെത്തിയിരുന്നു. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കാണുകയും, സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും കൂടെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്
ഉത്തര്‍ പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 75 ജില്ലാ പഞ്ചായത്തുകളില്‍ ഏകദേശം 60 എണ്ണത്തിലും ബിജെപിക്കാണ് മുന്‍തൂക്കം
56,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണമുയരുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും റഫാല്‍ ചര്‍ച്ചയാകുന്നത്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎൽഎമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.