മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്ഥാനം ഒഴിഞ്ഞ ഡിജിപിയായ ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് നിയുക്ത പൊലീസ് മേധാവി അനിൽ കാന്ത്. ഡിപിയായി തെരഞ്ഞെടുത്തതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ അനിൽ കാന്ത് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. 1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്.
ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ധരിച്ച ടീ ഷർട്ട് ലേലം ചെയ്യുന്നു. അർബുദ രോഗം ബാധിച്ച ഹോളി ബീറ്റി എന്ന എട്ട് വയസുകാരിയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിനായാണ് ഷർട്ട് ലേലം ചെയ്യുന്നത്. ന്യൂറോബ്ലാസ്റ്റോമ എന്ന അപൂർവ വിഭാഗത്തൽപ്പെട്ട അർബുദമാണ് ഹോളിയെ ബാധിച്ചിരിക്കുന്നത്.
മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലക്കാണ് അനുമതി നൽകിയത്. സിപ്ല, വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യെ സിപ്ല സമീപിച്ചിരുന്നു
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനാണ് കോടതി ഇടപെടുന്നത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന- ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.