മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ലോകത്തിലെ ഏറ്റവും ശക്തമായ ഹോട്ടൽ ബ്രാൻഡായി താജ് ഹോട്ടൽസിനെ തെരഞ്ഞെടുത്തു. ലോകത്തെ പ്രമുഖ ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസാണ് താജിനെ തെരഞ്ഞെടുത്തത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടേതാണ് താജ് ഹോട്ടൽസ്
കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവർക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. സഖാക്കളെ കൊലപ്പെടുത്തിയവരുമായി ചേർന്ന് ക്വട്ടേഷനും സ്വർണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവർക്ക് എന്ത് പാർട്ടിയെന്ന് ഷാജർ ഫേസ് ബുക്കിൽ കുറിച്ചു. ഇത്തരം അരാജക സംഘങ്ങൾക്കെതിരെ നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരണമെന്നും ഷാജർ ആവശ്യപ്പെട്ടു.
ഫ്ലിപ്കാര്‍ട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്.
രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തീരുമാനങ്ങള്‍ നടപ്പിലാക്കിയ രീതിയില്‍ ചില തെറ്റുകളുണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ചോ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആളുകളെക്കുറിച്ചോ ആര്‍ക്കും പരാതിയില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്
ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.