മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന് 995 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന് വില കുറവായിരിക്കും. സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഒരേ വിലയില്‍ തന്നെയായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്
'തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തകരുമെന്നറിഞ്ഞിട്ടും ലോക്ക്ഡൗണ്‍ എന്ന 'കൈപ്പേറിയ ഗുളിക' സ്വീകരിക്കാന്‍ തമിഴ്ജനത തയാറായി. അതിനിടയിലാണ് ചില സാമൂഹിക വിരുദ്ധര്‍ അടിയന്തിര ഉപയോഗത്തിനുളള മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നത്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നല്‍കുകയുള്ളുവെന്നും, കൊവാക്സിന്‍ സ്വീകരിച്ച് 4-6 വരെയുള്ള അഴച്ചകളില്‍ രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.