മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഒരു കോടി ഡോസ് വാക്സിനാണ് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. ഇതിന്റെ ആദ്യ ബാച്ച് കോവാക്സിനും കൊവിഷീൽഡുമാണ് കേരളത്തിൽ എത്തിയത്.
കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ. മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.
പുതിയ നിയമസഭാംഗങ്ങള്‍, പഴയ നിയമസഭാംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ,സാമുഹിക,സാംസ്‌കാരിക നേതാക്കന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഔദ്യോഗിക ക്ഷണം ലഭിക്കുക. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.
ന്യൂനമർദത്തിന്‍റെ ഭാഗമായി ലഭിക്കുന്ന മഴ വരുന്ന ദിവസങ്ങളില്‍ തുടരും. അതിനാല്‍ തന്നെ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ടും, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു
വാക്സിന്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ സമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന്‍റെ ക്ഷാമം പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണ്. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്
തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി അറിയാൻ കഴിഞ്ഞിരിക്കുന്നു. ഇടതുകണ്ണിലെ നീരുകാരണം അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആ കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതിനുപുറമെ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കു പടർന്നുകൊണ്ടിരിക്കുന്ന ഈ ഇൻഫെക്ഷൻ, തലച്ചോറിനെ ബാധിക്കാനും അതുവഴി അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്