മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്.
ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ രോഗികള്‍ക്ക് ഡിഎംഒ അടക്കമുള്ളവര്‍ക്ക് നേരിട്ടോ, ഇ-മെയില്‍ വഴിയോ പരാതി നല്കാന്‍ സാധിക്കും.
നേരത്തെ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഗവർണറെ കാണേണ്ടതില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നില
അതേസമയം പശ്ചിമബംഗാളിലെ അക്രമങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ഗവർണർ രംഗത്തുവന്നു. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഗവർണർ പരസ്യമായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല.
കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
സംസ്കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാൻഡിന് സമീപമുള്ള പള്ളിയിൽ ഇറക്കി മൃതദേഹം കുളിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പാക്ക് ചെയ്തിരുന്നു. ഇത് അഴിച്ചെടുത്താണ് മൃതദേഹം കുളിപ്പിച്ചത്. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഉള്‍പ്പടെ ആരോഗ്യവകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധർ , വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.