മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ 'ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ' പ്രധാനഭാഗം 'ടിയാന്‍ഹെ മൊഡ്യൂളി'ൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
അതെന്താ കുണ്ടറയിലെ മെഴ്സിക്കുട്ടിയമ്മയുടേയും തൃപ്പൂണിത്തുറയിലെ എം സ്വരാജിന്‍റെയും പരാജയത്തില്‍ ഇത് വ്യക്തമല്ലേ? കണക്കുകളുണ്ടല്ലോ? എന്നൊക്കെ സംശയങ്ങള്‍ തോന്നാം. അതിലേക്ക് വഴിയെ വരാം. അതിന് മുന്‍പ് ഒരുകാര്യം വ്യക്തമായി പറയാം. കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഇഛാശക്തിയാണ് ഒറ്റ സീറ്റുപോലും നല്‍കാതെ, കേരളാ നിയമസഭയുടെ നാലയലത്തുപോലും വരാതെ ബിജെപിയെ അകറ്റി നിര്‍ത്തിയത്
ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും - രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്.
ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്
ഏപ്രിൽ 21 നാണ് സംസ്കാരചടങ്ങുകൾ നടന്നത്. ചടങ്ങിൽ നൂറ്റിഅമ്പതോളം പേരാണ് പങ്കെടുത്തത്. മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാണ് ആശുപത്രിയിൽ നിന്ന് സ്ഥലത്തെത്തിച്ചത്. മരിച്ചവർ മൃതദേഹവുമായി അടുത്ത് ഇടപഴകിയവരാണ്. ഇവർക്ക് ആരോഗ്യ വകുപ്പ് അധികൃതർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നില്ല.
കൊവിഡ് ലക്ഷണങ്ങളുള്ള അതേസമയം പരിശോധനയിൽ പരിശോധനയിൽ നെഗറ്റീവായവരെയാണ് എഫ്എൽടിസികളിൽ പ്രവേശിപ്പിക്കാം. രോഗം ഗുരുതരമാണെങ്കിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റണം. രോഗലക്ഷണങ്ങളോടെ നെഗറ്റീവ് റിസൽട്ടുള്ള നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ചികിത്സാ മാനദണ്ഡങ്ങൽ പുതുക്കിയത്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് കെയര്‍ സെന്ററുകള്‍,
25,000 തൊഴിലാളികളെ പ്രതിമാസം 1,500 രൂപ വീതം നല്‍കി സഹായിക്കാമെന്ന് സൽമാൻ ഖാന്‍ ഇന്നലെ രാത്രി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ്ന് ഉറപ്പ് നല്‍കി. ഉടൻ തന്നെ അര്‍ഹതപ്പെട്ട തൊഴിലാളികളുടെ പട്ടിക തയാറാക്കി ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുമെന്നും തിവാരി പറഞ്ഞു.
കഴിഞ്ഞ ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം സംസ്ഥാനത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രി അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ സന്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഹിന്ദി കുറിപ്പിന്റെ പരിഭാഷ
ഇ-പാസ് വ്യാജ രജിസ്ട്രേഷനെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഐടി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സരക്കരിന്‍റെ ഇ-പാസ് ഫ്ലാറ്ഫോമിലാണ് വ്യാജ രജിസ്ട്രേഷന്‍ ആരംഭിച്ചത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കിയ ജയ് റാം താക്കൂര്‍ സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോംമിലൂടെയാണ് വ്യാജ രജിസ്ട്രേഷന്‍ ആരംഭിച്ചത്.