മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ ബിജെപി കൈയ്യടക്കുമെന്ന് പറയുന്നത് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമാണ്.
മദ്യപിച്ച് വാഹനം ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയത്. നിയമവശങ്ങള്‍ എല്ലാം വ്യക്തമായി അറിയുന്ന ഒരാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണെന്നും മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം വിഭാഗം പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെ ഗവര്‍ണറായിരുന്നു. 2012 മുതല്‍ രാജസ്ഥാന്‍റെ ഗവര്‍ണര്‍ പദവി വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത എസ് ഐ എം നിജീഷ്, എ എസ് ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. മൂന്നു പേരോടും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ഇന്ന് ചോദ്യം ചെയ്യും. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും . ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം പ്രതികരണം നടത്താനെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
ഇ ഡി നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതൽ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനാൽ എ.െഎ.സി.സി. ആസ്ഥാനത്ത് സമരം നടത്തുമെന്ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ എങ്ങനെയാണ് മരണപ്പെടുന്നതെന്ന് വ്യക്തമായി പറയാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. മരുന്ന് ഫലപ്രദമാകാത്തതാണോ അതോ മരുന്ന് ഉപയോഗിക്കുന്നതിലെ അപര്യാപ്തതയാണോ ആളുകള്‍ മരണപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്
ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് മാധ്യമം ദിനപത്രത്തിനെതിരെ കെ ടി ജലീല്‍ കത്തയച്ച വിവരം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചു.