മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കുത്തിവെപ്പെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വാക്‌സിനേറ്ററായ ജിതേന്ദ്ര മറുപടി നൽകിയത്. ഈ ഉത്തരവാദിത്വമേല്‍പ്പിച്ച മേല്‍ അധികാരികളുടെ പേര് തനിക്ക് അറിയില്ലെന്നും ജിതേന്ദ്ര പറഞ്ഞു. രക്ഷിതാക്കള്‍ ജിതേന്ദ്രയുടെ മറുപടി വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ വഴി പങ്കുവെക്കുകയും ചെയ്തു.
സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന്‍ മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി.
തൊഴിലില്ലായ്മ, ജി എസ് ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തെ 23 എംപിമാരെയാണ് സഭയില്‍നിന്നും ഒരാഴ്ച്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍നിന്നുളള എംപിമാരായ എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരുള്‍പ്പെടെയാണ് സസ്‌പെന്‍ഷനിലായത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു സ്മൃതി ഇറാനി മറുപടി നല്‍കിയത്. രാജ്യത്ത് സമാധാനം ആവശ്യമാണെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
ഭീഷണിപ്പെടുത്തി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ അനുവദിക്കില്ല. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ്. അവരുടെ പ്രശ്‌നങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. മാധ്യമപ്രവർത്തകർ ജനങ്ങളുടെ കണ്ണുകളും കാതുകളുമാണ്. മാധ്യമങ്ങള്‍ പറയുന്നതെന്തും സത്യമാണെന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്.
ബാലതാരങ്ങള്‍ വിനോദ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് നിർമ്മാതാക്കൾ അനുമതി വാങ്ങണം. മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ മേഖലക്കും തുല്യ പ്രാധാന്യം നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ചക്മ ഓട്ടോനോമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മ, രണ്ട് എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍, രണ്ട് സിറ്റിംഗ് അംഗങ്ങള്‍, മൂന്ന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്
രമേശ് ചെന്നിത്തല, വി ഡി സതീശനടക്കമുള്ള നേതാക്കള്‍ രാജ്ഭവന് മുന്‍പില്‍ ഉപരോധസമരം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. സോണിയ ഗാന്ധിയെ ആദ്യ ദിനം ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിച്ചത്.